കോഴിക്കോട്: റമളാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് മൂവായിരത്തോളം വിശ്വാസികൾ. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് മർകസിൽ എത്തിയത്. ഉച്ചക്ക് ഒരു മണിക്ക് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുണ്യദിനങ്ങളെ സത്കർമങ്ങളാൽ സുകൃതമാക്കുന്നതാണ് മുഹമ്മദ് നബിയുടെയും മഹത്തുക്കളുടെയും മാതൃകയെന്നും പ്രതിസന്ധികളെ അതിജയിക്കാൻ ഈ ആത്മീയ പാതയാണ് വിശ്വാസികൾ മുറുകെ പിടിക്കേണ്ടതെന്നും ഉസ്താദ് പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി…
Day: March 16, 2026
കെ പി എ ഇഫ്‌താർ മീറ്റ് 2026 സാമൂഹിക സാംസ്കാരിക ഐക്യദാർഢ്യ സംഗമ വേദിയായി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സാംസ്കാരിക ഐക്യദാർഢ്യ സംഗമ വേദിയായി മാറി. ബഹ്‌റൈൻ സൽമാനിയ കെസിഎ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ക്രമീകരിച്ച ഹാളിൽ ഫെബ്രുവരി അവസാന വാരം നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 ൽ അധികം ആളുകൾ പങ്കെടുത്തു. കെ പി എ ഇഫ്താർ 2026 കമ്മിറ്റി ജനറൽ കൺവീനർ നവാസ് കുണ്ടറയുടെ ആമുഖത്തോടെ തുടങ്ങിയ ഇഫ്താർ സംഗമം കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉത്‌ഘാടനം ചെയ്തു. കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു.ബഹ്റൈൻ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദ്‌വി, ബഹ്‌റൈൻ സി എസ് ഐ പാരിഷ് വികാരി റവറൻസ്…
ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു
ഗാർലാൻഡ്(ടെക്സസ്): നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകുന്നേരം ഗാർലാൻഡ് ബ്രോഡ്‌വേ ബുളവാർഡിലെ ഐ.സി.ഇ.സി ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമം, മാധ്യമ പ്രവർത്തകരെയും ബിസിനസ് സംരംഭകരെയും ഒരുപോലെ അണിനിരത്തി പുതിയൊരു ചർച്ചാ സംസ്കാരത്തിന് തുടക്കമിട്ടു. കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനകളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്നീ സംഘടനകളുടെ ഭാരവാഹികളെയും പ്രതിനിധികളെയും ഒരേ വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.…
