ചിങ്ങം: എല്ലാ കാര്യങ്ങളിലും അതീവ ഗൗരവം കാണിക്കണം. വന്‍ ബിസിനസുകളില്‍ ഏര്‍പ്പെടാനും വ്യാപാരം നടത്താനും ഇന്ന് അനുയോജ്യ ദിവസമാണ്. അതു കൊണ്ട് തന്നെ ശ്രദ്ധ പുലര്‍ത്തണം കന്നി: ഇന്നു നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്ത്തപ്പെടും. വർഷങ്ങളായി നിങ്ങള്‍ക്കിഷ്‌ടപ്പെട്ട കാര്യങ്ങള്‍ക്കായി നടത്തുന്ന നിരന്തര പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാകും. അനുയോജ്യമായ കരകൗശല വസ്‌തുക്കൾകൊണ്ടോ ഗൃഹോപകരണങ്ങൾകൊണ്ടോ നിങ്ങൾ ഇന്നു വീട് അലങ്കരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചിലവഴിക്കും. വൈകുന്നേരം ഷോപ്പിങ്ങിന് പോകാനും സാധ്യത. ഇന്ന് നല്ലരീതിയിൽ നിങ്ങൾ പണം ചിലവാക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ ജോലിചെയ്യുന്നത് വിശിഷ്‌ടമായിത്തീരും. ഇന്നു ബിസിനസ്‌കാർക്ക് സാമാന്യം നല്ല ലാഭം കിട്ടുമെന്നു പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചിലവഴിച്ച് ജോലിയിൽ മുന്നേറുക ആവശ്യമായിവരും. ധനു: ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും ജാഗ്രത പുലര്‍ത്തുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് അഭിന്ദനം ലഭിക്കും. ഇന്ന് നിങ്ങൾ…
Day: March 27, 2026
യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ ഉൾപ്പെടുത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്. നൂറു വർഷത്തിലേറെയായി കറൻസി നോട്ടുകളിൽ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്. മുൻപ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂർവ്വമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
