അയർലൻഡ് ലിവിംഗ് സെർട്ട് പരീക്ഷയിൽ നന്ദിനി നായർക്ക് മികച്ച വിജയം

ഡബ്ലിൻ: ലിവിംഗ്  സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ നന്ദിനി നായർ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. നോർത്ത് ഡബ്ലിനിലെ പ്രമുഖ സ്‌കൂളുകളിലൊന്നായ മാലഹൈഡ് കമ്യൂണിറ്റി സ്‌കൂളിലെ സെക്കൻഡറി വിദ്യാർഥിനിയായ നന്ദിനി നായർ ആണ് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടി ഈ നേട്ടം കരസ്ഥമാക്കിയത്.

മാലഹൈഡിൽ താമസിക്കുന്ന കൊച്ചി സ്വദേശികളായ ശിവകുമാറിന്‍റെയും രാധികയുടെയും മകളാണ് നന്ദിനി. സഹോദരി മാളവിക.

Print Friendly, PDF & Email

Leave a Comment

More News