തായ്‌വാൻ കടലിടുക്കിലൂടെ ബ്രിട്ടീഷ് യുദ്ധക്കപ്പൽ കടന്നുപോയതിനെ ചൈന അപലപിച്ചു

തന്ത്രപ്രധാനമായ ജലപാതയിലൂടെ ബ്രിട്ടീഷ് കപ്പൽ സഞ്ചരിച്ചതോടെ തായ്‌വാൻ കടലിടുക്കിൽ ബ്രിട്ടൻ പ്രകോപനമുണ്ടാക്കിയെന്ന് ചൈന ആരോപിച്ചു.

ചൈനയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് തായ്‌വാൻ കടലിടുക്ക് വഴി എച്ച്എംഎസ് റിച്ച്മണ്ട് കടന്നുപോകുന്നത് ശക്തമായി തടഞ്ഞു. യുകെയുടെ “ദുഷ്ട ലാക്കോടെയുള്ള” ഈ പെരുമാറ്റത്തിൽ ചൈന അപലപിക്കുന്നു എന്ന് തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ ചൈനീസ് വിദേശകാര്യ വകുപ്പ് പറഞ്ഞു.

“ഇത്തരത്തിലുള്ള പെരുമാറ്റം ദുഷ്ട ഉദ്ദേശ്യങ്ങൾ ഉൾക്കൊള്ളുകയും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും കോട്ടം വരുത്തുകയും ചെയ്യുന്നു. തിയേറ്റർ കമാൻഡ് ഫോഴ്സ് എല്ലായ്പ്പോഴും ഉയർന്ന അളവിലുള്ള ജാഗ്രത പാലിക്കുകയും എല്ലാ ഭീഷണികളെയും പ്രകോപനങ്ങളെയും കര്‍ശനമായി പ്രതിരോധിക്കുകയും ചെയ്യും,” പ്രസ്താവനയില്‍ പറഞ്ഞു. ചൈനീസ് സൈന്യം അതിരാവിലെ തന്നെ കടന്നുപോയ കപ്പലിനെ പിന്തുടർന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ക്വീൻ എലിസബത്ത് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എച്ച്എംഎസ് റിച്ച്മണ്ട്, ചൈനീസ് തായ്‌പേയി (തായ്‌വാൻ) യെ ചൈനയിലെ പ്രധാന ഭൂപ്രദേശത്ത് നിന്ന് വേർതിരിക്കുന്ന സെൻസിറ്റീവ് ജലപാതയിലൂടെ സഞ്ചരിക്കുകയാണെന്ന് ട്വിറ്റർ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. വിയറ്റ്നാമിലേക്കുള്ള വഴിയിൽ കടലിടുക്ക് കടന്നപ്പോൾ രണ്ട് ചൈനീസ് കപ്പലുകള്‍ പിന്തുടര്‍ന്നെന്നും പറഞ്ഞു.

തായ്‌വാൻ കടലിടുക്കിലെ വിദേശ കപ്പലുകൾ എന്തെല്ലാം ദൗത്യങ്ങളാണ് നടത്തുന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ് ചൈനീസ് തായ്‌പേയുടെ പ്രതിരോധ മന്ത്രി ചിയു കുവോ-ചെംഗ് ബ്രിട്ടീഷ് കപ്പലിന്റെ കടന്നുപോകലിനെക്കുറിച്ച് നേരിട്ട് പ്രതികരിച്ചില്ല.

“അവർ തായ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ സൈന്യത്തിന് സാഹചര്യത്തെക്കുറിച്ച് ഒരു ഗ്രാഹ്യമുണ്ടാകും, പക്ഷേ ഇടപെടുകയില്ല,” സ്വയംഭരണ ദ്വീപിനടുത്തുള്ള എല്ലാ ചലനങ്ങളും അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് തായ്‌പേയിയെ ഭൂപ്രദേശവുമായി വീണ്ടും സംയോജിപ്പിക്കേണ്ട ഒരു വേർപിരിഞ്ഞ പ്രവിശ്യയായി ചൈന കണക്കാക്കുന്നു.

യുഎസ് യുദ്ധക്കപ്പലുകൾ ഇടയ്ക്കിടെ കടലിടുക്കിലൂടെ യാത്ര നടത്തുന്നു. സ്വയംഭരണ ദ്വീപിന്മേൽ പരമാധികാരമുള്ള ചൈനയിൽ നിന്ന് പ്രതികരണങ്ങൾ സ്വീകരിക്കുന്നു. “വൺ ചൈന” നയത്തിന് കീഴിൽ, മിക്കവാറും എല്ലാ ലോക രാജ്യങ്ങളും ആ പരമാധികാരം അംഗീകരിക്കുന്നു. യുഎസും ഈ ദ്വീപിന്റെ മേൽ ചൈനീസ് പരമാധികാരം അംഗീകരിക്കുന്നുണ്ടെങ്കിലും ബീജിംഗിനെ അസ്വസ്ഥരാക്കാനുള്ള ശ്രമത്തിൽ തായ്‌പേയിയെ ഏറെക്കാലം ആദരിച്ചിരുന്നു.

അമേരിക്കൻ യുദ്ധക്കപ്പലുകൾ എല്ലാ മാസവും കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ, ചൈനയുടെ എതിർപ്പ് അവഗണിച്ച്, അമേരിക്കയുടെ സഖ്യകക്ഷികൾ പൊതുവെ ഇത് പിന്തുടരാൻ മടിച്ചു. തർക്കപ്രദേശമായ ദക്ഷിണ ചൈനാ കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നതിനെതിരെ ചൈന യുകെക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദക്ഷിണ ചൈനാ കടലിലെ സമുദ്ര തർക്കങ്ങളിൽ ബീജിംഗിന്റെ എതിരാളികൾക്കൊപ്പം യുഎസും സഖ്യകക്ഷികളും നിലയുറപ്പിക്കുന്നു. അതേസമയം കടലിലെ സൈനിക പ്രവർത്തനങ്ങൾക്കെതിരെ ചൈന യുഎസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ ഇരു രാജ്യങ്ങളുടെയും വ്യോമ -നാവിക സേനകൾ തമ്മിലുള്ള അടുത്ത സൈനിക ഏറ്റുമുട്ടലുകൾ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് ബീജിംഗ് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News