യൂണിസെഫിന്റെ 32 ടൺ ജീവന്‍ രക്ഷാ മെഡിക്കല്‍ ഉപകരണങ്ങള്‍ അഫ്ഗാനിസ്ഥാനിൽ എത്തി

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) അയച്ച 32 ടൺ ജീവൻരക്ഷാ മെഡിക്കൽ ഉപകരണങ്ങൾ അഫ്ഗാനിസ്ഥാനിലെത്തി.

യൂണിസെഫിന്റെ മെഡിക്കൽ സപ്ലൈസ് വഹിക്കുന്ന ആദ്യത്തെ വിമാനം യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷൻസ് (ഇസിഒഒ) എയർബ്രിഡ്ജ് വഴി കാബൂളിൽ എത്തിയതായി അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഹായ മിഷൻ (United Nations Assistance Mission in Afghanistan – UNAMA) പ്രസ്താവനയിൽ പറഞ്ഞു. UNAMA യുടെ അഭിപ്രായത്തിൽ, സഹായത്തിൽ 32 ടൺ അവശ്യ മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ ലവണങ്ങൾ, ആൻറിബയോട്ടിക്കുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

രാജ്യം മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുമ്പോഴാണ് സഹായം അഫ്ഗാനിസ്ഥാനിൽ എത്തിയത്.

പ്രതിസന്ധികൾക്കിടയിൽ അഫ്ഗാൻ കുട്ടികൾക്കും അമ്മമാർക്കും മെഡിക്കൽ ഉപകരണങ്ങൾ നൽകിയതായി അഫ്ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി എൽബെ ലുഡ്വിഗ് ഡി ലിസ് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ആരോഗ്യവും പോഷകാഹാര പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാൻ ജനതയ്ക്ക് സഹായം ഉറപ്പുവരുത്തിയതിന് യൂണിസെഫ് യൂറോപ്യൻ യൂണിയന് നന്ദി പറഞ്ഞു, തുടർന്നുള്ള സഹായവും അഭ്യർത്ഥിച്ചു. രണ്ടാമത്തെ ചരക്ക് വിമാനം അഫ്ഗാനിസ്ഥാനിൽ ഉടൻ എത്തുമെന്ന് UNAMA അറിയിച്ചു.

അടുത്ത മൂന്ന് മാസത്തേക്ക് 100,000 കുട്ടികളുടെയും സ്ത്രീകളുടെയും ആവശ്യങ്ങൾ നിറവേറ്റുമെന്ന് യൂണിസെഫ് പ്രതിനിധി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News