ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം: 20 ഹിന്ദു വീടുകൾ അഗ്നിക്കിരയാക്കി; 60 ഓളം വീടുകൾ തകർത്തു

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന വർഗീയ അക്രമങ്ങൾക്കിടയിൽ ഹിന്ദുക്കളുടെ 20 ഓളം വീടുകൾ അഗ്നിക്കിരയാക്കി. 66 ഓളം വീടുകള്‍ക്ക് നാശനഷ്ടങ്ങളും വരുത്തിവെച്ചു.

ദുർഗാ പൂജാ ആഘോഷങ്ങൾക്കിടെ നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രി (ഞായറാഴ്ച) രാത്രി 10 മണിക്ക് ശേഷം രംഗ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആക്രമണത്തിൽ 66 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 20 എണ്ണം കത്തിനശിക്കുകയും ചെയ്തു.

ഗ്രാമത്തിലെ ഒരു ഹിന്ദു മനുഷ്യൻ “ഇസ്ലാം മതത്തെ അപമാനിക്കുന്നു” എന്ന് ആരോപിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Print Friendly, PDF & Email

Related posts

Leave a Comment