ബംഗ്ലാദേശിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഹിന്ദുക്കളുടെ 3,721 വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ ദുർഗാപൂജയോടനുബന്ധിച്ച് പന്തലുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു അവകാശ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ബംഗ്ലാദേശിലെ 3,721 വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും അപകടകരമായത് 2021 ആണെന്ന് ഐൻ ഒ സലീഷ് സെന്ററിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഹിന്ദു സമൂഹം ബംഗ്ലാദേശിൽ വലിയ ആക്രമണങ്ങൾ നേരിട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗ്ലാദേശിലെ തീവ്ര മതമൗലിക വാദികള്‍ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഈ വർഷം ഇതുവരെ ഹിന്ദു സമൂഹത്തിന്റെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെ 1,678 ആക്രമണങ്ങൾ നടന്നു. ഹിന്ദുക്കൾ അവരുടെ മതം പിന്തുടരുന്നതിലും ജീവിക്കുന്നതിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ഐന്‍ ഒ സലീഷ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ, നവമി ദിനത്തിൽ കമല പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങളിലും ദുർഗാപൂജ പന്തലുകളിലും നാശനഷ്ടങ്ങള്‍ വരുത്തി. മതമൗലികവാദികൾ ഏകദേശം 4 മണിക്കൂറോളം അക്രമങ്ങള്‍ അഴിച്ചുവിട്ടു. അക്രമത്തില്‍ 4 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് 22 ജില്ലകളില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

2014 ൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 1,201 വീടുകൾ അക്രമത്തിനിരയായി. ഈ വര്‍ഷം ഇതുവരെ 196 വീടുകൾ, വ്യാപാര കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാക്കി. ഇത് മാത്രമല്ല, പലയിടങ്ങളിലും ദേവീവിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഈയിടെ നവമി ആഘോഷ സമയത്ത് നടന്ന അക്രമം ഖുര്‍‌ആനെ അപമാനിക്കപ്പെട്ടുവെന്ന കിം‌വദന്തി പ്രചരിച്ചതാണ്. അതുമൂലം ഹിന്ദുക്കൾക്ക് വലിയ തോതിൽ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്റെ അഭിപ്രായത്തിൽ, സമീപകാല അക്രമങ്ങളിൽ 70 പേർക്ക് പരിക്കേൽക്കുകയും 130 ഓളം വീടുകളും കടകളും മറ്റ് കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News