ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്ലാമിക് സെമിനാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വെള്ളിയാഴ്ച മ്യാൻമാറിന്റെ അതിർത്തിക്കടുത്തുള്ള കോക്സ് ബസാറിലെ ബാലുഖാലി അഭയാർത്ഥി ക്യാമ്പിലെ ദാറുൽ ഉലും നദ്‌വത്തുൽ ഉലമ അൽ ഇസ്ലാമിയ മദ്രസയിൽ അതിക്രമിച്ചു കയറി തോക്കുകളും കത്തികളും ഉപയോഗിച്ച് അക്രമണം അഴിച്ചുവിട്ടതായി പോലീസ് പറഞ്ഞു.

27,000 ത്തിലധികം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാമ്പ് ഉടൻ സുരക്ഷാ സേന അടച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ ഒരു അക്രമിയെ അറസ്റ്റ് ചെയ്തതായി സായുധ പോലീസ് ബറ്റാലിയന്റെ പ്രാദേശിക മേധാവി ഷിഹാബ് കൈസർ ഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അയാളില്‍ നിന്ന് ഒരു തോക്കും ആറ് വെടിയുണ്ടകളും കത്തിയും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിനകത്ത് മാസങ്ങളായി തുടരുന്ന അക്രമങ്ങള്‍ വഷളായതിനെ തുടർന്ന് ക്യാമ്പുകളിൽ സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. മൂന്നാഴ്ച മുമ്പ് തന്റെ ഓഫീസിന് പുറത്ത് വെച്ച് റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് (ARPSH) നേതാവ് മോഹിബ് ഉല്ല കൊല്ലപ്പെട്ടതാണ് അക്രമത്തില്‍ കലാശിച്ചത്.

2017 മുതൽ, റോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമാറിൽ സൈന്യത്തിന്റെയും ബുദ്ധമത തീവ്രവാദികളുടെയും കൊലപാതകങ്ങൾ, ബലാത്സംഗം, തീവെപ്പ് ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ ക്രൂരത കാരണം 730,000 -ലധികം റോഹിങ്ക്യൻ മുസ്ലീങ്ങളെ അവരുടെ ജന്മദേശം വിട്ട് ബംഗ്ലാദേശിൽ അഭയം തേടാൻ നിർബന്ധിതരാക്കി.

Print Friendly, PDF & Email

Leave a Comment

More News