പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി

കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെടുന്നതിനിടെ 19 കാരനായ പലസ്തീൻ ഡ്രൈവറുടെ വാഹനത്തിൽ ഒരു ഇസ്രായേൽ സൈനികൻ തോക്ക് വയ്ക്കുന്നത് ക്യാമറയിൽ പതിഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. “കൊല്ലാൻ ശേഷിയുള്ള ഒരു ഓട്ടോമാറ്റിക് പിസ്റ്റൾ തരം ആയുധം” കൈവശം വച്ചതിന് ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി ഒരു മാസത്തോളം ജയിലിലടച്ചിരുന്നു. ഇസ്രായേലി സൈനികന്റെ വീഡിയോ തെളിവുകൾ പുറത്തുവന്നതോടെ ഡ്രൈവറെ മോചിപ്പിച്ചു.

യുവാവിന്റെ അഭിഭാഷകൻ സതേൺ ഡിസ്ട്രിക്ട് പ്രോസിക്യൂഷൻ സർവീസിനും ബീർഷെബ ജില്ലാ കോടതി ജഡ്ജിക്കും വീഡിയോ ഹാജരാക്കി. “പിസ്റ്റൾ എവിടെ?” എന്ന് ഇസ്രായേൽ സൈനികൻ ചോദിക്കുന്നത് വീഡിയോയില്‍ കേൾക്കാം. കാറിന്റെ മറുവശത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാൾ, “ഗ്ലൗസ് കമ്പാർട്ട്മെന്റിൽ” എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

ആദ്യത്തെ സൈനികൻ പിന്നീട് ഒരു കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ തോക്ക് “കണ്ടെത്തുന്നു”. “അത് എന്റേതല്ല,” എന്നു
പറഞ്ഞ് ഫലസ്തീനി പ്രതിഷേധിക്കുന്നത് കേൾക്കാം.

അറസ്റ്റ് ചെയ്ത സൈനികന്റെ ബോഡിക്യാമിലെ ദൃശ്യങ്ങൾ അവലോകനം ചെയ്ത അഭിഭാഷകൻ, ഗ്ലൗസ് കമ്പാർട്ട്മെന്റിൽ തെളിവിനായി തോക്ക് വെയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ, സൈനികരുടേയും പോലീസിന്റേയും മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഇസ്രായേലി നീതിന്യായ മന്ത്രാലയ ബോഡിയായ പോലീസ് ഇന്റേണൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന് (പിഐഐഡി) പരാതി നൽകി.

കേസിന്റെ വിശദാംശങ്ങൾ പിഐഐഡിക്ക് കൈമാറിയതായി ഒരു പ്രോസിക്യൂഷൻ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അന്വേഷണ ഫലം ലഭിച്ചാലുടൻ കേസുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News