ജപ്പാനിലെ ഒസാക്കയിൽ തീപിടിത്തത്തിൽ 27 പേർ മരിച്ചതായി സംശയിക്കുന്നു

ടോക്കിയോ | ജാപ്പനീസ് നഗരമായ ഒസാക്കയിലെ വാണിജ്യ ജില്ലയിൽ വെള്ളിയാഴ്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 27 പേർ മരിച്ചതായി പ്രാദേശിക അഗ്നിശമന വിഭാഗം അറിയിച്ചതായി റിപ്പോര്‍ട്ട്. തീ അണച്ചതിന് ശേഷം എട്ട് നിലകളുള്ള കെട്ടിടത്തിനകത്തും പുറത്തും ഡസൻ കണക്കിന് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇടുങ്ങിയ ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയാണ് കത്തി നശിച്ചത്. മാനസികാരോഗ്യ സേവനങ്ങളും പൊതു വൈദ്യ പരിചരണവും നൽകുന്ന ഒരു ക്ലിനിക്കാണ് അവിടെ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തത്തിൽ പരിക്കേറ്റ 28 പേരിൽ 27 പേരിൽ ജീവന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇരകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഒസാക്ക ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ന് രാവിലെ 10:18 നാണ് നാലാം നിലയിൽ തീ കണ്ടെത്തിയത്,” അവർ പറഞ്ഞു. “ഉച്ചവരെ, 70 ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തുണ്ട്.”

പടിഞ്ഞാറൻ ജപ്പാനിലെ നഗരത്തിലെ കിറ്റാഷിഞ്ചി റെയിൽവേ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ ബിസിനസ്സ് ഏരിയയിലുണ്ടായ തീപിടുത്തം അരമണിക്കൂറിനുശേഷം അണച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News