ഫ്രാൻസിൽ ആദ്യമായി ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ്-19 കേസുകൾ രേഖപ്പെടുത്തി

ഫ്രാൻസ്: പുതിയ ഒമിക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ ഒരു ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്ത് കണ്ട ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വളര്‍ച്ചയാണ്.

ഫ്രാൻസിലെ പ്രതിദിന കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും റെക്കോർഡ് ഭേദിച്ചു. രാജ്യത്തെ പ്രതിദിന അണുബാധകൾ വെള്ളിയാഴ്ച 94,100 ഉം കഴിഞ്ഞ ശനിയാഴ്ച 58,500 ഉം കവിഞ്ഞു.

ഈ വർഷാവസാനത്തോടെ ഫ്രാൻസിലെ പ്രബലമായ വേരിയന്റായി ഒമിക്‌റോൺ സ്‌ട്രെയിൻ മാറും. എന്നാൽ, കൊവിഡ്-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നത് അവസാനിപ്പിച്ചതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരാൻ പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 3,300 പേർ ഉൾപ്പെടെ 16,000-ത്തിലധികം ആളുകൾ നിലവിൽ ആശുപത്രിയിലാണ്. ഇന്നുവരെ, മാരകമായ വൈറസിൽ നിന്ന് രാജ്യത്ത് 122,546 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസിലെ ജനസംഖ്യയുടെ 76.5 ശതമാനവും ഇതുവരെ പൂർണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്. കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കിടയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ കോവിഡ്-19 സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.

മിക്ക EU/EEA രാജ്യങ്ങളും ഇൻകമിംഗ് യാത്രക്കാർക്ക് കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷവും കോവിഡ്-9 കേസുകൾ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യുകെയിൽ 24 മണിക്കൂറിനിടെ 122,186 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളിൽ യു കെ 122,186 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വളര്‍ച്ചയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 11,891,292 ആയി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട 137 മരണങ്ങളും രാജ്യം റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം ഇപ്പോൾ 147,857 ആണ്. 8,240 കോവിഡ്-19 രോഗികൾ ഇപ്പോഴും ആശുപത്രിയിൽ ഉണ്ട്.

ബ്രിട്ടനിൽ മറ്റൊരു 23,719 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ്-19 വേരിയന്റ് കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. രാജ്യത്ത് ആകെ ഒമിക്‌റോൺ കേസുകൾ 114,625 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) നേരത്തെ അറിയിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News