ഉക്രൈൻ പ്രസിഡന്റിന്റെ പഴയ റിയാലിറ്റി ഷോ ഡാൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉക്രെയ്നിലെ ഒരു ടെലിവിഷൻ താരമായിരുന്ന വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാല്‍, ഇപ്പോഴിതാ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ, തന്റെ ധീരതയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അതിനിടെ, സെലൻസ്‌കിയുടെ പഴയ വീഡിയോകളും വൈറലാവുകയാണ്. സെലൻസ്‌കി നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

വോളോഡിമർ സെലെൻസ്കി ഉക്രേനിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു ഹാസ്യനടനായിരുന്നു. 2006ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ‘ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ്’ എന്ന ഈ ഷോയിൽ സെലൻസ്‌കി പങ്കെടുക്കുക മാത്രമല്ല, ഈ ഷോയുടെ വിജയിയാകുകയും ചെയ്തു. വൈറൽ വീഡിയോയിൽ, അദ്ദേഹം തന്റെ സഹനടിയോടൊപ്പമാണ് നൃത്തം ചെയ്യുന്നത്.

2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഉക്രേനിയൻ പതിപ്പില്‍ വോളോഡിമർ സെലെൻസ്‌കി വിജയിച്ചു. ഈ വീഡിയോ വൈറലായതോടെ ആളുകൾ സെലൻസ്‌കിയെ പ്രശംസിക്കാൻ തുടങ്ങി, ആളുകൾ സെലൻസ്‌കിയുടെ നൃത്ത കഴിവുകളെ അഭിനന്ദിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വളരെ ചെറുപ്പം മുതലേ സെലെൻസ്കി അഭിനയിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ഉക്രെയ്നിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടന്മാരിൽ ഒരാളായി മാറി.

2014ൽ ഉക്രേനിയൻ സർക്കാർ റഷ്യൻ കലാകാരന്മാരെ രാജ്യത്ത് ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയപ്പോൾ അതിനെതിരെ ശബ്ദമുയർത്തിയവരിൽ സെലൻസ്‌കിയുമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, സെലൻസ്കി തന്റെ രാജ്യത്തിന് സത്യസന്ധമായ രാഷ്ട്രീയം വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ റഷ്യയുടെ ഉക്രൈൻ അധിനിവേശം ലോകമെമ്പാടും ഈ നേതാവിന്റെ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News