മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് തുടരും: അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തടുരും. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ അനുമതി നിഷേധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കെണ്ടത്തലുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്‍ ജീവനക്കാരും നല്‍കിയ അപ്പീലും തള്ളി. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിനു വേണ്ടി ഹാജരായത്.
——-

Leave a Comment

More News