ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖര്‍ (40) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം.ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു.

നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് അച്ഛന്‍. അമ്മ പി പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്.

Print Friendly, PDF & Email

Leave a Comment

More News