കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബോട്ടിക്കില്‍ തീപിടിത്തം; തയ്യല്‍ മെഷീനും തുണികളും കത്തിനശിച്ചു

കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൊട്ടിക്ക് ലക്ഷ്യയില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്‌നിശമനസേന അറിയിച്ചു.
തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. തേപ്പ്‌പെട്ടിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

Leave a Comment

More News