ഫിലാഡല്‍ഫിയയില്‍ നോമ്പുകാലധ്യാനം മാര്‍ച്ച് 17 മുതല്‍ 20 വരെ

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 17 വ്യാഴാഴ്ച്ച മുതല്‍ 20 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. പ്രഗല്‍ഭ ഭക്തിഗാനരചയിതാവും, ഗായകനും, ധ്യാനഗുരുവുമായ റവ. ഡോ. ടോം തോമസ് പന്നലക്കുന്നേല്‍ എം. എസ്. എഫ്. എസ് ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. വയനാട് ജില്ലയില്‍ മാനന്തവാടിയടുത്ത് മക്കിയാട് എം. എസ്. എഫ്. എസ് സഭയുടെ വക ഡിക്കെയര്‍ (DeCare – De Sales Center for Accompanied Renewal and Empowerment)   എന്ന ആതുരശുശ്രൂഷാ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഫാ. ടോം.

മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനവിദ്യാര്‍ത്ഥികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള നാലു ദിവസത്തെ ധ്യാനം ആണ് ഫാ. ടോം പന്നലക്കുന്നേല്‍ നയിക്കുന്നത്. മാര്‍ച്ച് 17 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും. കുര്‍ബാനയെതുടര്‍ന്ന് 9 വരെ വചനസന്ദേശം. മാര്‍ച്ച് 18 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് വി. കുര്‍ബാന, വചനസന്ദേശം, കുരിശിന്റെ വഴി. ഒന്‍പതു മണിക്ക് സമാപനം.

മാര്‍ച്ച് 19 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി മൂന്നാം ദിവസത്തെ ധ്യാനം ആരംഭിക്കും. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചയിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. വൈകുന്നേരം അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മാര്‍ച്ച് 20 ഞായറാഴ്ച്ച രാവിലെ എട്ടരക്ക് വിശുദ്ധ കുര്‍ബാനയോടെ നാലാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാലുമണിക്ക് ധ്യാനം സമാപിക്കും.

മിഡില്‍സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം മാര്‍ച്ച് 19 ശനിയാഴ്ച്ചയും, മാര്‍ച്ച് 20 ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. ഹൈസ്‌കൂള്‍ കുട്ടികളുടെ ധ്യാനം മാര്‍ച്ച് 26 ശനിയാഴ്ച്ചയും, മാര്‍ച്ച് 27 ഞായറാഴ്ചയും നടത്തും. കോളജില്‍ പഠിക്കുന്ന യുവാക്കള്‍ക്കും, ഉദ്യോഗസ്ഥരായ യുവാക്കള്‍ക്കുമൂള്ള ഇംഗ്ലീഷ് ധ്യാനം കഴിഞ്ഞ ആഴ്ച്ച സമാപിച്ചു.

മിഡില്‍സ്‌കൂള്‍, ഹൈസ്‌കൂള്‍ സി. സി. ഡി. കുട്ടികള്‍ക്ക് ജീസസ് യൂത്ത് വോളന്റിയേഴ്‌സ് ആയിരിക്കും ധ്യാനശുശ്രൂഷ നിര്‍വഹിക്കുന്നത്. എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി മതാധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും, കൈക്കാരന്മാരായ തോമസ് ചാക്കോ (ബിജു), റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ് എന്നിവരും, പാരീഷ് കൗണ്‍സിലും സംയുക്തമായി ക്ഷണിക്കുന്നു.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:  റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ (വികാരി) 215 459 6310, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.

Print Friendly, PDF & Email

Leave a Comment

More News