കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം നാല് ഭീകരരെ വധിച്ചു; ഒരു ഭീകരനെ പിടികൂടി

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഗന്ധര്‍ബാല്‍, ഹന്ദ്വാര, പുല്‍വാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരവാദികളില്‍ ഒരാളെ ജീവനോടെ സൈന്യം പിടികൂടി.

സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് കൊല്ലപ്പെട്ടവര്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പ്രദേശങ്ങളിലും പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

Leave a Comment

More News