കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളിയുടെ പ്രചരണോത്ഘാടനം പത്മശ്രീ ഡോ എം എ യൂസഫലി നിര്‍വഹിച്ചു

പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ പ്രചരണോത്ഘാടനം പ്രമുഖ മലയാളി വ്യവസായി ഡോ എം എ യൂസഫലി നിര്‍വഹിച്ചു.

ലോകപ്രവാസി മലയാളികള്‍ ഉറ്റുനോക്കുന്ന ഈ വള്ളംകളിയുടെ പ്രചാരണ ഉത്ഘാടനം മലയാളികളുടെ പ്രിയങ്കരനായ പത്മശ്രീ യൂസഫലി ‍ നേരിട്ടു നിര്‍വഹിച്ചിരിക്കുന്നതു ഈ വള്ളംകളിയുടെസംഘടകരെ സംബന്ധിച്ചടത്തോളം തികച്ചും അഭിമാനകരമണെന്ന് സമാജം ജെനറല്‍ സെക്രട്ടറിമാരായ ബിനു ജോഷ്വായും ലതാ മേനോനും അറിയിച്ചു.

വള്ളംകളി മലയാളിയുടെ ഹൃദയവികാരമാണ്. ആ ഹൃദയ വികാരത്തെ കാനഡയുടെ മണ്ണില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ലോകത്തിലെ തന്നെ വിവിധ സമൂൂഹങ്ങളുടെ പിന്തുണയോടെയും സഹകരണത്തോടെയും പറിച്ചു നട്ടു മുളപ്പിച്ചു ഒരു വന്‍വൃക്ഷം ആക്കുവാന്‍ സാധിച്ചത് ലോക മലയാളികള്‍ക്ക് തന്നെ ഇന്നൊരു അഭിമാനമാണെന്നും ഈ വള്ളംകളിക്ക് നേതൃത്വം നല്‍കുന്ന ബ്രാംപ്ടന്‍ മലയാളി സമാജത്തെയും ഭാരവാഹികളെയും ഡോ എം എ യൂസഫലി അഭിനന്ദിച്ചതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.

പ്രവാസി മലയാളികളുടെ കിരീടത്തിലെ പൊന്‍തൂവാലയ കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളിക്കു നാളിതുവരെ ചെറുതും വലുതുമായ പങ്ക് വഹിച്ച എല്ലാ വ്യക്തികള്‍ക്കും,സംഘടനകള്‍ക്കും, അതിന്റെ നേതാക്കന്‍മാര്‍ക്കും,മുന്‍കാല സമാജം പ്രവര്‍ത്തകര്‍ , ടീംമുകള്‍ ഇതിനെ പൊത്സാഹിപ്പിച്ച മീഡിയ, ബ്ലോഗര്‍സു, സോഷ്യല്‍ മെഡിയയായിലും മറ്റും അഹോരാത്രം സഹായിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം ‍ നന്ദി പറയുന്നതോടൊപ്പം ഈ വര്‍ഷത്തെ വള്ളംകളി ഒരു വന്‍ വിജയമാക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരങ്ങള്‍ ഉണ്ടാകണമെന്ന് വള്ളംകളിയുടെ സംഘാടകസമതിക്കുവേണ്ടിയും ബ്രാംപ്ടന്‍ മലയാളീ സമാജത്തിന് വേണ്ടിയും പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം അഭ്യര്‍ഥിച്ചു.

കാനഡായിലെ വിവിധ തലങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകള്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ തുടങ്ങി കാനഡയെന്ന മഹാരാജ്യം ഒന്നാകെ ഈ വള്ളംകളി ആവേശ പൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യത്തിന്റെ പേജില്‍ വരെ വളരെ പ്രാമുഖ്യത്തോടെ പോസ്റ്റ് ചെയ്ത മറ്റൊരു കനേഡിയന്‍ ഈവെന്‍റ് ഇല്ല എന്നു തന്നെ പറയാം.

മാത്രമല്ല എല്ലാ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും വളരെ പ്രാധ്യാന്യത്തോടെ ഇക്കഴിഞ്ഞ വള്ളംകളിയുടെ വാര്ത്തകള്‍ നല്കി ഭാരത്തിലെ വിവിധ ജന വിഭാഗങ്ങളില്‍ നമ്മുടെ വള്ളംകളി എത്തിച്ചൂ. കേരളത്തിലെ രാഷ്ട്രീയ ,വ്യവസായ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഈ വള്ളംകളിയെ ഉറ്റു നോക്കുന്നുവെന്നു. സമാജം സെക്രട്ടറി ജിതിന്‍ പുത്തെന്‍വീട്ടില്‍ അറിയിച്ചു.

2023 ഓഗസ്റ്റ് 19 തിനു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിലെ പ്രേഫസ്സോസ് ലേയ്ക്കില്‍ പതിമൂന്നാംമത് വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ സമാജംആരംഭിച്ചതായി സമാജം ഓര്‍ഗണയിസിങ് സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ ,സെക്രട്ടറി അരുണ്‍ ശിവരാമന്‍ എന്നിവര്‍ അറിയിച്ചു .

പ്രവാസിലോകത്തെ മലയാളികളെ മാത്രമല്ല , ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ ആവേശകടലില്‍ പുളകം കൊള്ളിക്കുന്ന പ്രവാസലോകത്തെ ഏറ്റവും പ്രമുഖ വള്ളംകളി കാനഡയുടെ മണ്ണില്‍ പതിമൂന്നാം വര്ഷത്തിലേക്കുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ അവരവരാല്‍ കഴിയുന്ന ചെറിയ സഹായ സഹകരണങ്ങള്‍ ചെയ്തു ഈ വള്ളംകളിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്ന് സോഷ്യല്‍ മെഡിയ കോര്‍ഡിനേറ്റര്‍ ടി വി ഏസ് തോമസ്,ഷിബു കൂടല്‍,റെനിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചൂ .

ഈ വള്ളംകളിയുടെ നടത്തിപ്പിന് സാമ്പത്തിക സഹായം ലഭിക്കുന്നത് പ്രിയപ്പെട്ട വ്യവസായികളില്‍ നിന്നുള്ള Sponsorship നിന്നു മാത്രമാണു. ആയതിനാല്‍ ലാഭേച്ഛ കൂടാതെ മലയാളത്തിന്റെ സ്വന്തം വള്ളംകളിയുടെ നടത്തിപ്പിനായി സ്പോണ്‍സര്‍ ചെയ്യുന്നവരെ വിശാല മനസ്കരായ എല്ലാ വ്യവസായികളെയും തിരികെ സഹായിക്കുകയും അവരെ കൂടുതന്‍ വളര്‍ത്തുകയും ചെയ്യേണ്ടത് ഈ സമൂഹത്തിന്റെ അവിശ്യമാണ്.

കനേഡിയന്‍ മലയാളികളുടെ ലോക ജലകമായ ഈ വള്ളംകളിയിലൂടെ വ്യവസായ സംരഭത്തെ കേവലം മലയാളി സമൂഹത്തില്‍ മാത്രമല്ല ലോകത്തിന് തന്നെ തുറന്നു നല്കാന്‍ എല്ലാവരെയും ‍ സ്വാഗതം ചെയ്യുന്നതായി ട്രഷറര്‍ ഷിബു ചെറിയാന്‍ ,സണ്ണി കുന്നംപള്ളില്‍ ഗോപകുമാര്‍ നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചൂ.

കനഡായിലെ പ്രമുഖ റിയാല്‍ട്ടറായ മനോജ് കരാത്തയാണ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും ഈ വള്ളംകളിയുടെ മെഗാ സ്പോണ്‍സര്‍.

www.malayaleeassociation.com

 

Print Friendly, PDF & Email

Leave a Comment

More News