ഒളിമ്പിക് മെഡൽ ജേതാവ്‌ ടോറി ബോവി (32) അന്തരിച്ചു

ഫ്ലോറിഡ:മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് മെഡൽ ജേതാവും ലോക ചാമ്പ്യൻ സ്പ്രിന്ററുമായ ടോറി ബോവി 32 ആം വയസ്സിൽ അന്തരിച്ചതായി മാനേജ്മെന്റ് കമ്പനി ബുധനാഴ്ച അറിയിച്ചു. ബോവിയെ ഫ്ലോറിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബോവിയുടെ ഏജന്റ് കിംബർലി ഹോളണ്ട് സിഎൻഎന്നിനോട് പറഞ്ഞു.

മരണകാരണം ഇതുവരെ അറിവായിട്ടില്ല. ബോവി ജനിച്ച് വളർന്നത് മിസിസിപ്പിയിലെ സാൻഡ് ഹില്ലിലാണ്, കൂടാതെ 100 മീറ്റർ ഡാഷിലും 200 മീറ്റർ ഡാഷിലും ലോംഗ് ജമ്പിലും രണ്ട് സംസ്ഥാന ഹൈസ്കൂൾ ചാമ്പ്യൻഷിപ്പുകളും 4×100 റിലേയിൽ മൂന്ന് സംസ്ഥാന കിരീടങ്ങളും നേടി.

2021-ൽ സതേൺ മിസിസിപ്പിയിൽ ഔട്ട്ഡോർ ആന്റ് ഇൻഡോർ ട്രാക്കിൽ നടന്ന കാലത്ത് രണ്ട് NCAA ലോംഗ് ജമ്പ് ചാമ്പ്യൻഷിപ്പുകളിൽ തുടങ്ങി 20-കളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി അംഗീകാരങ്ങൾ നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും 200 മീറ്റർ ഓട്ടത്തിൽ വെങ്കലവും 4×100 റിലേയിൽ ടിയാന ബാർട്ടോലെറ്റ, ആലിസൺ ഫെലിക്‌സ്, ഇംഗ്ലീഷ് ഗാർഡ്‌നർ എന്നിവരോടൊപ്പം ആങ്കറായി തന്റെ മൂന്ന് ഒളിമ്പിക് മെഡലുകളും നേടിയതു 2016-ൽ റിയോ ഗെയിംസിലാണ്.

ലണ്ടനിൽ നടന്ന 2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഡാഷിലും 4×100 റിലേയിലും ബോവി വിജയിച്ചു. രണ്ട് വർഷം മുമ്പ്, 2015 ൽ ബീജിംഗിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയിരുന്നു. 2019-ൽ ഖത്തറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ നാലാമതായി ഫിനിഷ് ചെയ്തു.

ഒരു യുഎസ് ഒളിമ്പ്യന്റെ നഷ്ടത്തിൽ കായികരംഗത്തെ മറ്റ് സ്ഥാപനങ്ങളും അത്ലറ്റുകളും അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Related posts

Leave a Comment