വിവാഹ മേക്കപ്പിനിടെ പീഢിപ്പിച്ചുവെന്ന ആരോപണം: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: പീഡന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതികള്‍ ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക്
കടന്നുവെന്നാണ് വിവരം.

അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി. വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ഇ-മെയിലില്‍ പരാതി നല്‍കുകയായിരുന്നു. അതില്‍ രണ്ട് പരാതികളിലാണ് കേസെടുത്തത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കും..

ദുബായിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് ശാഖകളുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News