അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച പെട്ടിതൂക്കി വേണുഗോപാല്‍: കെ.സിക്കെതിരെ പോസ്റ്ററുകള്‍

കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകള്‍
പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂര്‍ എം..എല്‍.എ. സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതിരൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിലുള്ളത്. അഞ്ചുസംസ്ഥാനങ്ങള്‍ വിറ്റുതുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ് വേണുഗോപാല്‍.

Print Friendly, PDF & Email

Leave a Comment

More News