പതിറ്റാണ്ടിന്റെ നിറവിൽ പ്രവാസി ചാനൽ! അതിരുകളില്ലാത്ത ആഘോഷത്തോടെ ‘താരപ്പിറവി’

അമേരിക്കൻ മലയാളികളുടെ അഭിരുചി കണ്ടറിഞ്ഞ് ദൃശ്യവിരുന്നൊരുക്കുന്ന പ്രവാസി ചാനൽ പുതിയൊരു നാഴികക്കല്ലിലേക്ക് ചുവടുവയ്ക്കുകയാണ്. ഒരു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കെ പ്രവാസികളുടെ സ്വന്തം ചാനൽ ‘പ്രവാസി ചാനൽ’ പ്രേക്ഷകസമക്ഷം അതിരുകളില്ലാത്ത ആഘോഷത്തിന് തിരികൊളുത്തുകയാണ്.

അന്താരാഷ്‌ട്ര വാർത്തകളും നോർത്ത് അമേരിക്കൻ മലയാളികളുടെ എല്ലാവിധ കമ്മ്യൂണിറ്റി വാർത്തകളും ഉൾപ്പെടുത്തിയ ഡെയ്‌ലി ന്യൂസ് ബുള്ളറ്റിനു ലഭിച്ച സ്വീകാര്യതയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നത്. മലയാള ടെലിവിഷൻ രംഗത്തെ മികച്ച നിർമ്മാതാക്കളുടെ പിൻബലത്തോടെ വാരാന്ത്യത്തിൽ ‘അമേരിക്കൻ ന്യൂസ് വീക്ക്’ എന്ന പ്രത്യേക പരിപാടിയിലൂടെ അതാത് ആഴ്ചകളിൽ അമേരിക്കയിലും മറ്റുരാജ്യങ്ങളിലും നടക്കുന്ന പ്രധാനസംഭവങ്ങളും കമ്മ്യൂണിറ്റി വാർത്തകളും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റീജണൽ റിപ്പോർട്ടറായിരുന്ന ബിജു ആബേൽ ജേക്കബിന്റെ നെത്ര്വത്തിലാണ് വാർത്ത പരിപാടികൾ തയ്യാറാകുന്നത്. ബിജുവും വാർത്താവതാരക ഹിലനയും ചേർന്നാണ് ഡെയ്‌ലി ബുള്ളെറ്റിനും അമേരിക്കൻ ന്യൂസ് വീക്കും അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിന്റെ നിർമ്മാതാവായിരുന്ന പ്രതാപ് നായരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ജന്മദിനത്തിൽ അവരുടെ ചലച്ചിത്ര ജീവിതത്തിൽ നിർണായകമായിത്തീർന്ന ഏടുകൾ കോർത്തിണക്കിക്കൊണ്ട് വ്യത്യസ്തത അവകാശപ്പെടാവുന്ന ‘താരപ്പിറവി’ എന്ന പരിപാടി ഇതിലൊന്നാണ്. അര മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം സംപ്രേഷണം ചെയ്തുവരികയാണ്. ഈ ആഴ്ച ഇന്ദ്രൻസ്, മഞ്ജിമ മോഹൻ, ശ്രേയ ഘോഷാൽ, മണിക്കുട്ടൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൈജു കുറുപ്പ് എന്നിവരുടെ പിറന്നാളാണ് ‘പ്രവാസി ചാനൽ’ അമേരിക്കൻ മലയാളികളുമായി ഈ ആഴ്ച കൊണ്ടാടുക.

എല്ലാ ദിവസങ്ങളിലും സൂപ്പർ പ്രൈം ടൈം 8 മണിക്കും, ശനിയും ഞായറും 1 മണി. 5 മണി , 9 മണി എന്നീ സമയങ്ങളിൽ ‘താരപ്പിറവി’ കാണാവുന്നതാണ്. ലോകത്തെവിടെ നിന്നും പ്രവാസി ചാനൽ കാണാൻ www.pravasichannel.com എന്ന സൈറ്റ് സന്ദർശിക്കാം.

Print Friendly, PDF & Email

Leave a Comment

More News