‘തേച്ചിട്ടു’ പോയ കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ യുവാവിനെ കൈകാര്യം ചെയ്തു

വൈക്കം: തന്നെ പ്രണയിച്ച കാമുകി ‘തേച്ചിട്ട്’ പോയതിനെ ചോദ്യം ചെയ്ത യുവാവിന് കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് വൈക്കം കായലോരത്താണ് യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. ആക്രമണത്തില്‍ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു. വൈക്കം സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയും ചേര്‍ത്തല സ്വദേശിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയതാണ് സംഭവങ്ങളുടെ തുടക്കം. ചേര്‍ത്തല പാണവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളും തമ്മിലാണ് ഏറ്റ് മുട്ടിയത്.

പ്രണയബന്ധത്തിലായിരുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ പെണ്‍കുട്ടി പിന്‍മാറാനുള്ള കാരണം കാമുകന്‍ അന്വേഷിച്ചു. വൈക്കം കായലോരത്ത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവര്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തുക്കളുമായിട്ടാണ് എത്തിയത്. ഇതിനിടയില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ സംസാരിച്ചതോടെ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തുക്കള്‍ ഇടപെട്ടു.

ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവുമുണ്ടായി. ആക്രമണത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചതിന് പുറമെ ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു. എന്നാൽ, ഈ ദൃശ്യങ്ങൾ മൊബൈല്‍ ഫോണില്‍ നാട്ടുകാര്‍ റെക്കോഡു ചെയ്തിരുന്നു. വൈക്കം കായലോരത്ത് വിവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിട്ടുണ്ടെങ്കിലും ഫലമൊന്നുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News