ഗാന്ധിഭവന്‍ സാഹിത്യ പുരസ്‌കാരം കാരൂര്‍ സോമന്

ലണ്ടന്‍ / പത്തനാപുരം : യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂര്‍ സോമന് ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നില്‍ സുരേഷ് സമ്മാനിച്ച്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികള്‍ക്ക് സ്നേഹ സഹാനുഭൂതി നല്‍കുന്ന ഗാന്ധി ഭവന്‍ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവന്‍ സെക്രട്ടറിയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന്‍ ആശംസകള്‍ നേര്‍ന്നു.

സാഹിത്യസാംസ്‌കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവന്‍ നല്‍കുന്നത്. ആ സാംസ്‌കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയില്‍ മാത്രമല്ല 2007 ല്‍ ആരംഭിച്ച സ്നേഹരാജ്യ0 മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ചപ്പാടുകള്‍ നല്‍കുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപകലില്‍ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവര്‍ക്ക് ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നല്‍കുന്നതായി കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു. മലയാളസാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍, കവികള്‍, എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഗാന്ധി ഭവന്‍ ലൈബ്രറിയില്‍ ലഭ്യമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്‍ സമൂഹത്തില്‍ നിന്ന് തള്ളപ്പെട്ടവര്‍, കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, ദരിദ്രര്‍, മാനസിക വൈകല്യമുള്ളവര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അനാഥരായ കുട്ടികള്‍, തളര്‍വാതരോഗികള്‍, എച്ഛ് ഐവി, കാന്‍സര്‍, ടിബി രോഗികള്‍ ക്കുള്ള ആശാകേന്ദ്രമാണ്. സാബു നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News