കൈരളി ടിവി യു‌എസ്‌എ യുടെ മൂന്നാമത് കവിതാ പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരള സെന്ററിൽ

ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി‌വി യു‌എസ്‌എ ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാ പുരസ്ക്കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വെച്ച് നടത്തപ്പെടും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

ഇത്തവണ മൂന്നാം കവിതാ പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധു നായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. ക്യാഷ് അവാർഡും ഫലകവും കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട്, ന്യൂയോര്‍ക്ക്) ഏപ്രിൽ 9 ന് രാവിലെ 10:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും. പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും.

മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ടാജ് മാത്യു, കേരള സെന്റർ പ്രസിഡന്റ് അലക്‌സ് കാവുമ്പുറത്ത്, ഇ എം സ്റ്റീഫൻ, മനോഹർ തോമസ്, ജോസ് ചെരിപുറം, കെ കെ ജോൺസൺ, പി.ടി പൗലോസ്, ബേബി ഊരാളിൽ എന്നിവർ ആശംസകൾ അർപ്പിക്കും. തദവസരത്തിൽ തഹ്സിൻ മുഹമ്മദ് ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ ആലപിക്കും. എല്ലാ പ്രിയ സ്നേഹിതരെയും ഈ ചടങ്ങിലേക്ക് ഞങ്ങൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 914 954 9586.

Print Friendly, PDF & Email

Leave a Comment

More News