എതിരില്ല: ജെബി മേത്തറും റഹീമും സന്തോഷ് കുമാറും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് എ.എ. റഹീം, സിപിഐ അംഗം പി. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ മൂവരേയും വിജയികളായി പ്രഖ്യാപിച്ചു. രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി.

മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക തള്ളിയത്.

Print Friendly, PDF & Email

Leave a Comment

More News