തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുള്ള മുന്നറിയിപ്പാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുമുന്നണിയിൽ നിന്ന് 5 സീറ്റ് യുഡിഎഫ് നേടിയെടുത്തത് അതിന് തെളിവാണെന്നും കെ സുധാകരൻ പറഞ്ഞു.

ജനവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചത്. യു.ഡി.എഫ് തോറ്റ സ്ഥലങ്ങളിൽ പോലും ഉജ്ജ്വല പോരാട്ടമാണ് സ്ഥാനാർഥികൾ കാഴ്ചവെച്ചതെന്നും സുധാകരൻ പറഞ്ഞു.

കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.

രണ്ട് സീറ്റുകൾ പിടിച്ചെടുത്തത് ഉൾപ്പെടെ വടക്കൻ കേരളത്തിൽ എട്ട് വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. ആറിടത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. ചെറുവണ്ണൂർ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ പാളാക്കര ഡിവിഷനുമാണ് യുഡിഎഫ് പിടിച്ചെടുത്തത്.

ഇടുക്കി, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ഒഴിവുള്ള വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Print Friendly, PDF & Email

Leave a Comment

More News