പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും’ സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച നടത്തുമെന്ന് സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു. ഗ്രന്ഥകർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കും. പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ്സ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്.

എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. 2022 ഏപ്രിൽ 3 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ രണ്ടാം അദ്ധ്യായത്തില്‍ കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പ്രശസ്തനായ എബ്രഹാം മാത്യു തൻ്റെ, ഋതുക്കള്‍ ഞാനാകുന്നു എന്ന കൃതിയെ മുൻനിർത്തി സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. എല്ലാവരും ഈ സാഹിത്യ സദസ്സില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

https://meet.google.com/fko-btbk-dcg

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാവരും മൈക്ക് മ്യൂട്ട് ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു.

Leave a Comment

More News