അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് വിജയികൾ

വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അർമാൻസ് ഫിറ്റ്നസ് സെന്റർ ചെങ്ങമനാടിന്റെ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ചു നടത്തിയ ശരീര സൗന്ദര്യ മാത്രമായ അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് ആലുവ പ്രിയദർശിനി ടൗൺഹാളിൽ വെച്ച് വൈകീട്ട് 3 മണിക്ക് ബഹു എം‌എല്‍‌എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

ആലുവ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ അദ്ധ്യക്ഷനായി. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരള പ്രസിഡന്റ്‌ എം.വി. പ്രമോദ്, ജനറൽ സെക്രട്ടറി വിസി അരുൺ കുമാറും ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന വിവിധ വിഭാഗ മത്സരങ്ങളിൽ 200 ഓളം മത്സരാർഥികൾ വിവിധ ജില്ലകളിൽ നിന്നും മത്സരിക്കുകയുണ്ടായി. സീനിയറിൽ തിരുവനന്തപുരം ജില്ലയിലെ മുഹമ്മദ് അറഫ്, മെൻസ് ഫിറ്റ്നെസ്സിൽ മലപ്പുറം ജില്ലയിലെ ശ്രീജിത്ത്‌ പട്ടാളത്തില്‍, മാസ്റ്റേഴ്സിൽ എറണാകുളം ജില്ലയിലെ സുരേഷ് പിവി, വിമന്‍സ് ഫിറ്റ്നെസ്സിൽ തിരുവനന്തപുരം ജില്ലയിലെ മഞ്ജു എസ് എന്നിവര്‍ ചാമ്പ്യന്മാരായി.

സീനിയർ ചാമ്പ്യന് ഒന്നര ലക്ഷം രൂപ വില വരുന്ന യമഹ fZ ബൈക്കും ബാക്കിയുള്ളവർക്ക് 6 ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാർഡുകളും നൽകുകയുണ്ടായി. എറണാകുളം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സമ്മാനങ്ങൾ മത്സരാർത്ഥികൾക്ക് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അർമാൻസ് ഫിറ്റ്നസ് : 9947615359

Print Friendly, PDF & Email

Leave a Comment

More News