സാക്രമെന്റോ നഗരമധ്യത്തിൽ പുലർച്ചെ നടന്ന വെടിവയ്പിൽ ആറ് പേർ മരിച്ചു; പത്ത് പേർക്ക് പരിക്കേറ്റു

കാലിഫോര്‍ണിയ: ഞായറാഴ്ച പുലർച്ചെ കാലിഫോർണിയയിലെ ഡൗണ്‍‌ടൗണ്‍ സാക്രമെന്റോയിൽ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പോലീസ് ഇപ്പോഴും വെടിയുതിർത്തയാളെ തിരയുകയാണെന്നും ആരും കസ്റ്റഡിയിലില്ലെന്നും സാക്രമെന്റോ പോലീസ് മേധാവി കാത്തി ലെസ്റ്റർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വെടിവെപ്പില്‍ സംശയിക്കുന്നവരെ തിരിച്ചറിയാൻ പോലീസിനെ സഹായിക്കണമെന്ന് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. വിവരം ലഭിക്കുന്നവര്‍ ഉടനടി സാക്രമെന്റോ പോലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സാക്രമെന്റോ കിംഗ്‌സ് ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്ന ഗോൾഡൻ 1 സെന്ററിന് സമീപം പുലർച്ചെ 2 മണിക്കാണ് വെടിവെപ്പ് ഉണ്ടായതെന്ന് ലെസ്റ്റർ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ചുറ്റുപാടുമുള്ള നിരവധി ബ്ലോക്കുകൾ അടച്ചതായി പോലീസ് പറഞ്ഞു. എന്നാൽ, ഇരകളുടെ പ്രായത്തെയോ വ്യക്തിഗത വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതും കാണിക്കുന്നുണ്ട്.

“മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം മനസ്സിലാക്കാൻ പ്രയാസമാണ്. ഈ ദാരുണമായ സംഭവത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു,” മേയർ ഡാരെൽ സ്റ്റെയിൻബർഗ് ട്വിറ്ററിൽ പറഞ്ഞു. “തോക്ക് അക്രമം വർദ്ധിക്കുന്നത് നമ്മുടെ നഗരത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ബാധയാണ്, അത് കുറയ്ക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളെയും ഞാൻ പിന്തുണയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ് ഇതേ നഗരത്തിൽ ഒരാള്‍ തന്റെ മൂന്ന് മക്കളെയും നാലാമത്തെ ആളെയും വെടിവെച്ചു കൊന്ന് സ്വയം ആത്മഹത്യ ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News