ഡാളസിൽ സംഗീത പരിപാടിക്കിടെ വെടിവയ്പ്; ഒരു മരണം

ഡാളസ്: സംഗീത പരിപാടിക്കിടെ ഉണ്ടാ‌യ വെടിവയ്പിൽ ഡാളസിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ 26 കാരൻ കിലോൺ ഗിൽ മോർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഡാളസ് ബോണി വ്യു റോഡിനു സമീപം ക്ലീവ്‍ലാൻഡ്–റോഡിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്ക് എത്തിയവരിൽ രണ്ടു പേരാണ് വെടിയുതിർത്തത്. ഒരാൾ മുകളിലേക്ക് വെടിവച്ചപ്പോൾ മറ്റൊരാൾ ആൾ കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പ് ആരംഭിച്ചതോടെ പരിപാടിക്ക് എത്തിയിരുന്നവർ നാലു വശത്തേക്കും ഓടി. മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു .

ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് .

വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ  വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

കണ്‍സര്‍ട്ടിന് പോലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ സംരക്ഷണം ലഭിച്ചുവോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു .

Print Friendly, PDF & Email

Leave a Comment

More News