ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന കെ.സുധാകരന്‍; താത്ക്കാലിക വെടിനിര്‍ത്തല്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെ ഐ.എന്‍.ടി.യു.സി പ്രിസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പിന്തുണച്ചുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ പരസ്യ പോരിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കെ.പി.സി.സി
അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവുമായും ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായും ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശന്‍ പറഞ്ഞത്. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും
സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനിടെ വി.ഡി സതീശനെതിരേ ഐ.എന്‍.ടി.യു.സിയെ ഇളക്കിവിട്ടത് ചെന്നത്തിലയാണെന്ന ആരോപണത്തിന് ‘താന്‍ അത്ര ചീപ്പല്ല’ എന്ന മറുപടിയാണ് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്റെ സ്ഥാനം ജനങ്ങളുടെ ഇടയിലാണെന്നും ചെന്നത്തില പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News