ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതികള്‍ പിടിയില്‍

കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയില്‍. അരുണ്‍ സെബാസ്റ്റിയന്‍, ആന്റണി ഡി. കോസ്റ്റ എന്നിവരാണ് പിടിയിലായത്. കാക്കനാട് നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

മയക്കുമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ ഒരാളെ കോടതി റിമാന്‍ഡ് െചയ്തതാണ്.

Leave a Comment

More News