വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതില്‍ തര്‍ക്കം: മടവൂരില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ വാഹനത്തില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോറിക്ഷ  ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂരിലാണ് സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിവടികൊണ്ടാണ് യുവാക്കള്‍ ഡ്രൈവറെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തുമ്പോട് ജംഗഷ്‌നിലാണ് അക്രമം നടന്നത്. തുമ്പോട് സ്വദേശികളായ അഭിജിത്, ദേവജിത്, രതീഷ് എന്നിവര്‍ പിടിയില്‍.

വളര്‍ത്തുനായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഓട്ടോയില്‍ കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News