ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് പ്രതിരോധ കമ്പനികളെ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രതിരോധ കമ്പനികളോട് ഇന്ത്യയിൽ നിക്ഷേപം നടത്താനും ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ പിന്തുണയ്ക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു.

“മെയ്ക്ക് ഇൻ ഇന്ത്യ, എയ്‌റോസ്‌പേസ്, ആഗോള പരിപാടി എന്നിവയെക്കുറിച്ച് ഞാൻ അമേരിക്കൻ കോർപ്പറേഷനുകളുമായി സംസാരിച്ചു.” വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞാൻ അവരോട് ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ മേഖലയിലും വികസന മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങൾ അമേരിക്കയിലെ കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബൈഡന്‍ ഭരണകൂടത്തിലെ ആദ്യത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് സിംഗ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. യുപിയിലും തമിഴ്‌നാട് ഇടനാഴിയിലും പ്രവർത്തിക്കാനും ആ മേഖലയിൽ നിക്ഷേപം നടത്താനും ഞങ്ങൾ യുഎസ് കോർപ്പറേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

“ഇന്ത്യയിലെ സഹ-വികസന ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, എല്ലാ നിക്ഷേപകരും ഇന്ത്യ സന്ദർശിക്കണമെന്നും ഞാൻ നിർബന്ധിച്ചു. അവര്‍ അതിനെ സ്വാഗതം ചെയ്തു. അവർക്ക് ഇന്ത്യയിൽ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം വളർത്താൻ കഴിയും. കാരണം, ഞങ്ങൾ ഇന്ത്യയിൽ എല്ലാം നിർമ്മിക്കാനും സ്വയം പര്യാപ്തത നേടാനും ആഗ്രഹിക്കുന്നു,” മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സിംഗ് പറഞ്ഞു.

നേരത്തെ, 2+2 മന്ത്രിതലത്തിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ഇന്ത്യ അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന് മുൻഗണന നൽകുന്നുവെന്ന് സിംഗ് പ്രസ്താവിച്ചു. “ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധത്തിന്റെ ഏറ്റവും നിർണായക സ്തംഭങ്ങളിലൊന്ന് ഒരു പ്രധാന പ്രതിരോധ ബന്ധമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News