കുടുംബവഴക്ക്: ഭാര്യയെ കൊന്നശേഷം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞ് ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം

പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ്(61) ആണ് ഭാര്യ എല്‍സി(60)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വര്‍ഗീസിന്റെ വിലാസവും കണ്ടെത്തി സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു വര്‍ഗീസ്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News