കേരള സമാജം ഓഫ് ന്യൂജെഴ്‌സിയുമൊത്ത് ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം

ന്യൂജെഴ്സി: ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം കേരള സമാജം ഓഫ് ന്യൂജെഴ്‌സിയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വിജയപൂർവ്വം തുടരുന്നു. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിന്റെ സ്ഥാനാർത്ഥികൾ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രവർത്തകരുമായി ചർച്ചകൾ നടത്തുകയും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ലക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ഫോമാ ഫാമിലി ടീമിന്റെ “മീറ്റ് ആൻഡ് ഗ്രീറ്റ് “ന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത് .ഗ്രാൻഡ് ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പുതിയ പല ആശയങ്ങളും ചർച്ച ചെയ്യപ്പെട്ടു .

ചർച്ചയിൽ ഒരു വലിയ ആശയം കേരള സമാജം പങ്കുവയ്ക്കുകയുണ്ടായി. യുവാക്കൾക്ക് വേണ്ടി ഒരു പ്ലാറ്റ് ഫോം തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അവർ പങ്കുവെച്ചു . സമൂഹത്തിൽ യുവാക്കൾക്ക് വേണ്ടിയുള്ള പൊതു ഇടങ്ങൾ ഇല്ലാതാകുന്നത് പല പ്രശ്നങ്ങളിലേക്കും യുവാക്കളെ നയിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി പൊതു ഇടങ്ങൾ രൂപപ്പെടണമെന്നും അംഗങ്ങൾ അറിയിച്ചു. നല്ല ചിന്താ ശേഷിയുള്ള സമൂഹം രൂപപ്പെടാൻ നല്ല ചുറ്റുപാടുകൾ സൃഷ്ടിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ഫോമ ഫാമിലി ടീം ഓർമ്മിപ്പിച്ചു .ഫോമാ ഫാമിലി ടീമിന്റെ വിജയം യുവജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും കൂടി ഉള്ളതായിരിക്കുമെന്നു പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ്ഇല്ലിക്കൽ അറിയിച്ചു .

പ്രസ്തുത പരിപാടിയിൽ കേരളാ സമാജം ഓഫ് ന്യൂ ജേഴ്സി പ്രസിഡന്റ് ജിയോജോസഫ്, സെക്രട്ടറി നിതീഷ് തോമസ്,ട്രഷറർ സെബാസ്റ്റ്യൻ ചെറുമാടം എന്നിവർ അവരുടെ ചില നിർദേശങ്ങൾ മുന്നോട്ടു വച്ചു.ഫോമാ ഫാമിലി ടീം അംഗ സംഘടനകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ടീം ആയിരിക്കുമെന്ന് ടീം ഒന്നടക്കം മറുപടി നൽകി . സിറിയക് കുര്യൻ മാളിയേക്കൽ ,ഹരികുമാർ രാജൻ, ജോബി തോമസ് വടക്കേൽ, ജിമ്മി മാണി , ബിജു വലിയകല്ലുങ്കൽ, ജോമി തോമസ് വലിയകല്ലുങ്കൽ, ഷിജോ പൗലോസ്, സൗബിൻ മൂഞ്ഞനാട്ടു, അലൻ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങ് ഫോമാ ഫാമിലി ടീമിന്റെ “മീറ്റ് ആൻഡ് ഗ്രീറ്റ് “യാത്രയുടെ വലിയ തുടക്കമായിരുന്നു .

Print Friendly, PDF & Email

Leave a Comment

More News