ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മേയ് ഒന്നിന് നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധനയ്ക്കുള്ള ശിപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ബസ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപയാകും, ഓട്ടോയ്ക്ക് മിനിമം 25 രൂപയില്‍ നിന്ന് 30 രൂപയാകും. ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്ററിന് മിനിമം 200 രൂപയാകും. 1500 സിസിക്ക് മുകളിലുള്ളവയ്ക്ക് മിനിമം നിരക്ക് 222 രൂപയാകും.

ബസ് നിരക്ക് ഒരു കിലോമീറ്ററിന് ഒരു രൂപയാകും. ഫെയര്‍ സ്‌റ്റേജ് രണ്ടര കിലോമീറ്റര്‍ ആയിരിക്കും. ഉയര്‍ന്ന ക്ലാസുകളില്‍ പുതിയ ഫെയര്‍ സ്‌റ്റേജ് വരും.

Print Friendly, PDF & Email

Leave a Comment

More News