വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് വിഷക്കായ കഴിച്ച് കൂട്ടുകാരികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

വൈക്കം: തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. ഒപ്പം വിഷക്കായ കഴിഞ്ഞ വെള്ളൂര്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു പോക്‌സോ കേസിലെ അതിജീവിതയാണ് വെള്ളൂരിലെ പെണ്‍കുട്ടി. ആറു മാസം മുന്‍പ് ഈ പെണ്‍കുട്ടിയെ കാണാതായ സംഭവവുമുണ്ടായിരുന്നു. വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും വിഷക്കായ കഴിച്ചതെന്ന് പോലീസ് പറയുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുപെണ്‍കുട്ടികളും സുഹൃത്തുക്കളാണ്. ഇന്നലെ വെള്ളൂര്‍ സ്വദേശിനി തലയോലപ്പറമ്പില്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും അത് മൊൈബലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് കുട്ടികളെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

 

Print Friendly, PDF & Email

Related posts

Leave a Comment