മഞ്ജു നൃത്തം ചെയ്യുന്നതുപോലും ദിലീപിന് ഇഷ്ടമായിരുന്നില്ല: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഭാഗ്യ ലക്ഷ്മി പറഞ്ഞത്: 

കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു.

‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.

തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മഞ്ജു ഏറ്റു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ മഞ്ജു തീരുമാനിച്ചിരുന്നു. പരിപാടിയുടെ പ്രതിഫലമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിച്ചിരുന്നു. അന്ന് രാത്രിയാമ് ദിലീപ് തന്നെ വിളിച്ചത്. ഇതില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞതോടെയാണ് ദിലീപ് ആക്രോശിച്ചത്.

അപ്പോള്‍ ദിലീപ് പറഞ്ഞു മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും താന്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍, 14 വര്‍ഷം കൂടെ താമസിച്ച നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നലെ വന്ന തനിക്കാണോ സ്വാധീനിക്കാന്‍ കഴിയുക എന്ന് തിരിച്ച് ചോദിച്ചപ്പോഴാണ് ആക്രോശിച്ചത് എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Leave a Comment

More News