കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ച യൂണിയൻ നേതാവിന് ആറ് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചതിന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴ ചുമത്തി ഉത്തരവ്. ഇത് സംബന്ധിച്ച് ബോർഡ് ചെയർമാൻ ബി അശോക് ഉത്തരവിറക്കി. കെ.എസ്.ഇ.ബി.യുടെ നിരോധനാജ്ഞ ലംഘിച്ചതിന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട യൂണിയൻ നേതാവാണ്.

എം എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ് കുമാര്‍. ഈ കാലയളവില്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടു ഉത്തരവിറങ്ങിയത്.

ഇതേസമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ച നടന്നിരുന്നു. പ്രതികാര നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News