പ്രണയനൈരാശ്യം: യുവാവും പെണ്‍കുട്ടിയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്: പ്രണയനൈരാശ്യം യുവാവിന്റേയും പെണ്‍കുട്ടിയുടേയും ജീവനെടുത്തു. പാലക്കാട് കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പതിനാറുകാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയത്. ഇരുവർക്കും 95 ശതമാനം പൊള്ളലേറ്റു.

കൊല്ലങ്കോട് ഈസ്റ്റ് വില്ലേജിലെ ധന്യ, ബാലസുബ്രഹ്മണ്യൻ (23) എന്നിവരാണ് മരിച്ചത്. പിറന്നാളാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബാലസുബ്രഹ്മണ്യൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരുന്ന സമയത്താണ് അത്യാഹിതം നടന്നത്.

ഗുരുതരമായി പൊള്ളലേറ്റ ധന്യയും ബാലസുബ്രഹ്മണ്യനും നിലവിളിച്ച് മുറിക്ക് പുറത്തേക്കുവരുന്നതുകണ്ട അമ്മയും സഹോദരിയുമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാലസുബ്രഹ്മണ്യനും ധന്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് വിവരം. ധന്യയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ബാലസുബ്രഹ്മണ്യന് വീട്ടുകാര്‍ വാക്കു നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News