ഐഎംഎഫിൽ നിന്ന് പ്രതിമാസം 5 ബില്യൺ യുഎസ് ഡോളർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഉക്രെയ്ന്‍ പ്രധാനമന്ത്രി

കീവ്: അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് ഉക്രെയ്ൻ പ്രതിമാസം 5 ബില്യൺ ഡോളർ ആവശ്യപ്പെടുന്നതായി പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“ഞങ്ങൾ പ്രതിമാസം 5 ബില്യൺ ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്), ലോകബാങ്കും ഈ തുകയുടെ ആവശ്യകത സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ സാമൂഹികവും മാനുഷിക ബാധ്യതകളുമായ എല്ലാം നിറവേറ്റുന്നതിന് ഉക്രെയ്നിന്റെ ബജറ്റിന് ആവശ്യമായ ഫണ്ടുകളാണിത്,” ബുധനാഴ്‌ചയാണ് ഷ്മിഹാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഐ‌എം‌എഫ് ഇതിനകം ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട് സ്ഥാപിച്ചിട്ടുണ്ടെന്നും, അതിലൂടെ യുക്രെയ്‌നിന്റെ പങ്കാളികൾ ഗ്രാന്റുകളുടെയും ലോണുകളുടെയും രൂപത്തിൽ കിയെവിന് സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച രാവിലെ ഉക്രൈനെ പിന്തുണച്ച് പ്രസ്താവനകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “റഷ്യയുടെ ക്രൂരമായ യുദ്ധത്തിനെതിരായി തങ്ങളുടെ രാജ്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന ഉക്രേനിയക്കാർക്കുള്ള പിന്തുണയെ കുറിച്ച് പ്രസിഡന്റ് പരാമർശം നടത്തും,” വൈറ്റ് ഹൗസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News