ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജോൺസണെ ബ്രിട്ടീഷ് എംപിമാർ ചോദ്യം ചെയ്തു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം, അടുത്ത കാലത്തായി രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതിൽ ബ്രിട്ടീഷ് എംപിമാർക്കിടയിൽ ആശങ്ക ഉയർത്തി.

ബ്രിട്ടീഷ് പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യൻ വംശജയായ എംപി നാദിയ വിറ്റോം, ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ജെസിബി ഫാക്ടറി സന്ദർശിച്ചതിനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിറ്റോം ട്വിറ്ററിൽ കുറിച്ചു, “ബിജെപി (മോദിയുടെ ഭരണകക്ഷി) മുസ്ലീങ്ങളുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നു. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെസിബി ഉപയോഗിക്കുന്നവര്‍ക്കൊപ്പം പോസ് ചെയ്തു. എന്നാൽ, ജെസിബി ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മോദിയുമായി ചര്‍ച്ച നടത്തിയോ എന്ന് അദ്ദേഹം പറയുന്നില്ല.”

ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുസ്ലീം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും തകർത്തതിന് ഇടയിലണ് ജോൺസൺ അഹമ്മദാബാദിലെ ഒരു ജെസിബി ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സമാനമായി, മറ്റൊരു ബ്രിട്ടീഷ് എംപി സാറാ സുൽത്താനയും പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ജെസിബി സെന്റർ സന്ദർശിച്ചതിനെയും വാഹനം ഓടിച്ചതിനെയും ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മനുഷ്യാവകാശ പ്രശ്നം ഉന്നയിക്കുന്നതിൽ ജോൺസൺ പരാജയപ്പെട്ടതിൽ എംപി നിരാശ പ്രകടിപ്പിച്ചു.

സുൽത്താന പാർലമെന്റിലെ തന്റെ പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചു, “ബോറിസ് ജോൺസൺ തന്റെ ഇന്ത്യാ യാത്രയ്ക്കിടെ മുസ്ലീം വിരുദ്ധ അക്രമങ്ങൾ അഴിച്ചുവിട്ട മോദിയെ വെല്ലുവിളിക്കുന്നതിൽ പരാജയപ്പെട്ടു. പകരം, കമ്പനിയുടെ ബുൾഡോസറുകൾ ഡൽഹിയിൽ മുസ്ലീം വീടുകൾ തകർത്തതിന്റെ പിറ്റേന്ന് അദ്ദേഹം ജെസിബി ഫാക്ടറി സന്ദർശിച്ചു. മനുഷ്യാവകാശങ്ങളിൽ അദ്ദേഹത്തിന് എത്രമാത്രം താൽപ്പര്യമുണ്ടെന്ന് അത് നിങ്ങളെ കാണിക്കുന്നു.”

Print Friendly, PDF & Email

Leave a Comment

More News