ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂര്‍: ടൗണിലെ കൂള്‍ബാറില്‍നിന്നു ഷവര്‍മ കഴിച്ചു കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ ജീവനക്കാരന്‍ പടന്ന തായില്ലത്ത് ഹൗസിലെ അഹമ്മദി (40) നെയാണ് ഇന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ മംഗളൂരു കൊല്യയിലെ മുല്ലേലി അനസ്ഖര്‍(58), ഷവര്‍മ മേക്കര്‍ നേപ്പാള്‍ സലേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാമിറ്റാള്‍ സ്വദേശി സന്ദേഷ് റായ് (29)എന്നിവരെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.

കടയുടമ ചന്തേരയിലെ പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞഹമ്മദ് വിദേശത്താണുള്ളത്. പോലീസ് അന്വേഷണത്തോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണവും നടന്നു വരുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയെക്കൂടാതെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷണ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News