അമ്മ പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: പീഡനക്കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് നടി ശ്വേത മേനോന്‍ അമ്മ പരിഹാര സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സമിതി അംഗമായ കുക്കു പരമേശ്വരനും നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അംഗമായിരുന്ന നടി മാലാ പാര്‍വതിയും രാജിവച്ചിരുന്നു.അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പരിഹാര സമിതി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കാം എന്ന് വ്യക്തമാക്കി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കിയതോടെ കൂടുതല്‍ നടപടികളിലേക്ക് പോയില്ല. സ്വയം മാറിനില്‍ക്കാം എന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കണോ എന്ന നിലപാടാണ് മണിയന്‍പിള്ള രാജു സ്വീകരിച്ചത്.

നേതൃത്വത്തിന്റെ നിലപാടില്‍ വനിതാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം. പിന്നാലെയാണ് അധ്യക്ഷ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ സമിതിയില്‍ നിന്നും രാജിവച്ചത്.

Print Friendly, PDF & Email

Leave a Comment

More News