വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടും കത്തികൊണ്ടുമാണ് പ്രതി വിജയമ്മയെ കുത്തി പരിക്കേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വീട്ടമ്മയെ ആക്രമിക്കുന്നതിന് മുന്‍പും ശേഷവുമായി മറ്റു ചിലരേക്കൂടി ഇയാള്‍ ആക്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ എട്ടുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്..

Print Friendly, PDF & Email

Leave a Comment

More News