ഫ്രറ്റേണിറ്റി വാർഷികാഘോഷം: രക്തം നൽകി പ്രവർത്തകർ

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക,പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രവർത്തകർ ജില്ല ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. രക്തദാനം നടത്തി ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. റഷാദ് പുതുനഗരം, സാബിത്, സമദ്, ത്വാഹ, അസ്‌ലം, മൻസൂർ, അമീൻ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് തന്നെ സൗജന്യ ഡെയാലിസിസ്,കീമോതെറാപ്പി എന്നിവയിൽ മാതൃയായ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ കാലങ്ങളായുള്ള ആവശ്യമായ ബ്ലഡ് ബാങ്ക് ഉടൻ തുടങ്ങണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.രണ്ട് വർഷം മുമ്പ് ഫണ്ട് വകയിരുത്തി,കെട്ടിടം വരെ അനുവദിച്ചിട്ടും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അനുമതി ബാങ്കിന് വൈകുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ അധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News