വിഷത്തിലും മായം!; ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച സ്ത്രീ മരിച്ചില്ല

ഛത്തർപൂർ: കുടുംബ വഴക്കിനെ തുടർന്ന് മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഗർഭിണിയായ യുവതി വിഷം കഴിച്ചതിനെത്തുടര്‍ന്ന് വീട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരോട് യുവതി വിചിത്രമായ പ്രസ്താവന നടത്തിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇപ്പോൾ ഒറിജിനൽ വിഷം വിപണിയിൽ ലഭ്യമല്ലെന്നാണ് യുവതി പറഞ്ഞത്.

ഛത്തർപൂർ ജില്ലയിലെ ഗർഹിംലഹരയിലെ വാർഡ് നമ്പർ 5 ൽ താമസിക്കുന്ന അനിത ബെൽദാർ കുടുംബ വഴക്കിനെ തുടർന്നാണ് വിഷം കഴിച്ചത്. യുവതി 6 മാസം ഗർഭിണിയാണെന്നും പറയപ്പെടുന്നു. അനിതയുടെ നില വഷളായതോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു, പ്രഥമ ശുശ്രൂഷയ്ക്കുശേഷം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വയറ്റില്‍ വളരുന്ന കുഞ്ഞിനെക്കുറിച്ചോർത്ത് യുവതി ഇപ്പോൾ ആശങ്കയിലാണ്.

Print Friendly, PDF & Email

Leave a Comment

More News