പിണറായി പോലീസ് ആര്‍‌എസ്എസിന് വിടുപണി ചെയ്യുകയാണ്: എസ്.ഐ.ഒ

മലപ്പുറം: കേരളത്തിൽ മുസ്ലിം സമൂഹത്തിന് എതിരെ വിഷം വമിക്കും വംശീയ പരാമർശം നടത്തിയ പി.സി ജോർജ്, ദുർഗദാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നിലപാട് ആർ.എസ് എസിന് വിടുപണി ചെയ്യുന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻഫാൽ ജാൻ. എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സഹൽ ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ്‌ അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഫുആദ് മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News